വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി ഇരുപതാം വാര്‍ഷികം ആഘോഷിച്ചു
എഡിസണ്‍, ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി സംഘടിപ്പിച്ച ഏകദിന സെമിനാറും, പ്രമുഖ സാമൂഹിക , സാംസ്കാരിക, സംഘടനാ നേതാക്കളും വന്‍ ജനാവലിയും പങ്കെടുത്ത ബാങ്ക്വറ്റും ശ്രദ്ധേയമാക്കിയ സമ്മേളനത്തോടെ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഐക്യസമ്മേളനം വന്‍ വിജയമായി.
ടോമര്‍ കണ്‍സ്ട്രക്ഷന്‍ ആയിരുന്നു സെമിനാറിന്റെ പാര്‍ട്ട്ണര്‍. രണ്ടു ഗ്രൂപ്പുകളിലായി ന്യൂജേഴ്സി പ്രോവിന്‍സില്‍ പ്രവര്‍ത്തിച്ച സംഘടനകളിലെ നേതാക്കള്‍ ഒരേ വേദിയില്‍ അണിനിരക്കുകയും ഇരുപതാം വാര്‍ഷികം പ്രമാണിച്ച് സംയുക്തമായി കേക്ക് മുറിക്കുകയും ചെയ്തത് അവിസ്മരണീയമായ അനുഭവമായി.
ഐക്യം രൂപപ്പെടുംമുമ്പ് തീരുമാനിച്ചതാണ് ഈ പരിപാടി. ജൂണ്‍ മാസം ഇരുപതാം തീയതി ഇരു വിഭാഗവും ഒത്തുചേര്‍ന്ന് വിപുലമായ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട് . മലയാളി സമൂഹത്തിലെ പ്രമുഖരായ പത്തുപേരെ ചടങ്ങില്‍ അവാര്‍ഡ് നല്കി ആദരിക്കും. തുടര്‍ന്ന് 26നു നടക്കുന്ന സംയുക്ത യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട് ഒരൊറ്റ സംഘടനയായി പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
രാവിലെ എണ്‍പത്തഞ്ചില്‍പ്പരം യുവതീ യുവാക്കള്‍ പങ്കെടുത്ത സെമിനാര്‍ ന്യൂജേഴ്സി യൂട്ടിലിറ്റി കമ്മീഷണര്‍ ഉപേന്ദ്ര ചിവുക്കുള ഉദ്ഘാടനം ചെയ്തു. യുവത്വത്തിലേക്കുള്ള കാല്‍വെയ്പില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്ന സുപ്രധാന വിഷയത്തിന്റെ മോഡറേറ്റര്‍ ഭിഷഗ്വരന്‍ ഡോ. നവീന്‍ മെഹ്റോത്രയായിരുന്നു. സ്കൂളില്‍ നിന്ന് കോളജിലേക്ക് കയറുമ്പോള്‍ നേരിടുന്ന മാനസീക സമ്മര്‍ദ്ദവും ആശങ്കകളും എന്നതിനെപ്പറ്റി ഡോ. കിരണ്‍ബന്‍ ജഡേജ ക്ളാസ് എടുത്തു.
ചടങ്ങില്‍ ഗായിക അനിതാ കൃഷ്ണയ്ക്ക് സാംസ്കാരിക അവാര്‍ഡ് നല്‍കി ആദരിച്ചു. ആര്‍ദ്ര മാനസിയും അവാര്‍ഡ് ഏറ്റു വാങ്ങി. സെമിനാറിന്റെ കോര്‍പറേറ്റ് പാര്‍ട്ട്ണര്‍ തോമസ് മൊട്ടയ്ക്കലിനേയും ഫലകം നല്‍കി ആദരിച്ചു.
ന്യൂജേഴ്സി പ്രോവിന്‍സ് ചെയര്‍മാന്‍ ഡോ. തോമസ് ജേക്കബ്, വൈസ് ചെയര്‍പേഴ്സണ്‍സ് ഡോ. ഗോപിനാഥന്‍ നായര്‍, ഡോ. എലിസബത്ത് മാമ്മന്‍ പ്രസാദ്, പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, വൈസ് പ്രസിഡന്റും പരിപാടിയുടെ കണ്‍വീനറുമായ സുധീര്‍ നമ്പ്യാര്‍, വൈസ് പ്രസിഡന്റ് സോഫി വില്‍സണ്‍, ജനറല്‍ സെക്രട്ടറി അനില്‍ പുത്തന്‍ചിറ, ജോയിന്റ് സെക്രട്ടറിയും കോ കണ്‍വീനറുമായ ജിനേഷ് തമ്പി, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗം റോയ് മാത്യു, അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ അലക്സ് കോശി വിളനിലം ,ഡോ. ജോര്‍ജ് ജേക്കബ്, തോമസ് മൊട്ടയ്ക്കല്‍, ഷീലാ ശ്രീകുമാര്‍, രുഗ്മിണി പദ്മകുമാര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഏബ്രഹാം ഫിലിപ്പ്, ജോണ്‍ തോമസ്, ഡോ. ടി.വി. ജോസ്, ദിലീപ് വറുഗീസ് ,ജോസ് പിന്റോ, രാജശ്രീ പിന്റോ,ജൈസണ്‍ അലക്സ്, ഫോമാ നേതാക്കളായ അനിയന്‍ ജോര്‍ജ്, ജിബി തോമസ്, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് ജോ പണിക്കര്‍ , നാമത്തിന്റെ സാരഥി ബി. മാധവന്‍ നായര്‍, മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ്, , മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ് ജോസഫ് , ജിന്‍സ്മോന്‍ സക്കറിയ ,സുനില്‍ ട്രൈസ്റാര്‍, മധു കൊട്ടാരക്കര, ഷിജോ പൌലോസ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
സുമ നായര്‍, ദര്‍ശന മേനോന്‍, അനിതാ കൃഷ്ണ, ജെംസണ്‍ കുര്യാക്കോസ്, മനോജ് കൈപ്പള്ളില്‍ എന്നിവരുടെ ശ്രുതിമധുരമായ ഗാനാലാപനം കാണികള്‍ ഹര്‍ഷാരവത്തോടെ ഏറ്റു വാങ്ങി . മാലിനി നായര്‍ നേതൃത്വം കൊടുത്ത് സൌപര്‍ണിക ഡാന്‍സ് അക്കാദമിയുടെ ഡാന്‍സ് ചടങ്ങുക്കള്‍ക്ക് മാറ്റുകൂട്ടി.