WMC global chariman Issac John Pataniparmbil – best media personality of the year of UAE

പ്രമുഖ മാധ്യമപ്രവര്‍ത്തകനും ബഹ്റെനിലെ ഖലീജ ടൈംസ് അസോസിയേറ്റ് ബിസിനസ് എഡിറ്ററുമായ ശ്രീ. ഐസക്ക് ജോണ്‍ പട്ടാണിപ്പറന്പിലിന് ” ബെസ്റ്റ് മീഡിയ പേഴ്സാണിലിറ്റി ഓഫ് ദ് ഇയര്‍ അവാര്‍ഡ്”. ബഹ്റെന്‍ ജല വൈദ്യുത അതോറിറ്റി ചെയര്‍മാന്‍ ഡോ. റഷീദ് അലീം  നേതൃത്വം നല്‍കുന്ന അല്‍ അലീം ബിസിനസ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ ഒരു പാനലാണ് ഈ അവാര്‍ഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ധനകാര്യ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഐസക്ക് ജോണ്‍ പട്ടാണിപ്പറന്പില്‍ ആഴത്തിലുള്ളതും ദീര്‍ഘദൃഷ്ടിയോടുമുള്ള അനേകം അവലോകനങ്ങളുടെ കര്‍ത്താവാണ്. ധനകാര്യമേഖലയെ സ്പര്‍ശിക്കുന്ന നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയിട്ടുണ്ട്. യു എ ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മുക്തം ഭാരതം സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെയും യു എ ഇയുടെ വ്യാപാര വാണിജ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഏകോപിപ്പിക്കാന്‍ മുഖ്യപങ്ക് വഹിച്ചത് ഐസക്ക് ജോണ്‍ പട്ടാണിപ്പറന്പിലാണ്. മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന്‍റെ യു എ ഇ സന്ദര്‍ശന വേളയില്‍ അദ്ദേഹം ഭാരതസംഘത്തിന് നല്‍കിയ പിന്തുണയും പ്രോത്സാഹനവും എടുത്തുപറയേണ്ടതാണ്. അന്‍പത്തിയഞ്ച് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രവാസിമലയാളികളുടെ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2016 ആഗസ്റ്റില്‍ ബംഗ്ലൂരില്‍ സമാപിച്ചപ്പോള്‍ അതിന്‍റെ ഗ്ലോബല്‍ ചെയര്‍മാനായി  തെരഞ്ഞെടുത്തത് ഐസക്ക് ജോണ്‍ പട്ടാണിപ്പറന്പിലിനെയാണ്. കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാവുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അടക്കം നിരവധി സാമൂഹ്യസംഘടനകളുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ ഇടയില്‍ ഏറെ ശ്രദ്ധേയനാണ് ഐസക്ക് ജോണ്‍ പട്ടാണിപ്പറന്പില്‍. ബഹ്റെനില്‍ നടന്ന ചടങ്ങില്‍വച്ച് ഡോ. റഷീദ് അലീം അവാര്‍ഡ് വിതരണം ചെയ്തു.

Categories: New

Comments are closed