July 10 th Musical Night with Remesh Naryanan and Madhushree

ലോക മലയാളി കൗണ്‍സില്‍ , ന്യൂ ജേഴ്‌സി  പ്രൊവിന്‍സ്  അവതരിപ്പിക്കുന്ന  പണ്ഡിറ്റ്  രമേശ് നാരായണ്‍ , മധുശ്രീ നാരായണ്‍ എന്നിവരുടെ  സായാഹ്ന സംഗീത വിരുന്നു ബാസ്‌കിങ് റിഡ്ജ് , ന്യൂ ജേഴ്സിയില്‍  ജൂലൈ  പത്തിന്   സംഘടിപ്പിച്ചിരിക്കുന്നു .(Basking Ridge Club House, 75 Hansome Rd, Basking Ridge, New Jersey 07920)
4:30 നു തുടങ്ങുന്ന പരിപാടിയില്‍   ശ്രോതാക്കളുടെ ആവശ്യാനുസരണം പാട്ടുകള്‍ ആലപിക്കാനുള്ള സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.  ഇതിനായി നേരത്തെ ലോക മലയാളി കൗണ്‍സില്‍ , ന്യൂജേഴ്‌സി  പ്രോസിന്‍സ് ഭാരവാഹികളെ ബന്ധപെടുക. ആള്‍ ഒന്നിന് 30 ഡോളര്‍ ആണ് ടിക്കറ്റ് നിരക്ക്. 12 വയസില്‍ താഴെയുള്ള
കുട്ടികള്‍കള്‍ക്ക്‌സൗജന്യ പ്രവേശനം ഉണ്ടായിരിക്കുന്നതാണ്
മലയാള സംഗീത പ്രേമികളെ  ഹിന്ദുസ്ഥാനി   സംഗീതത്തിന്റെ  മാസ്മരിക ലോകത്തിലേക്ക് അമ്മാനമാടിച്ച പണ്ഡിറ്റ്  രമേശ് നാരായണ്‍  എന്നും നിന്റെ മൊയ്ദീന്‍ , മേഘ മല് ഹാര്‍ തുടങ്ങി അനേകം ചിത്രങ്ങളില്‍ തനതായ വ്യക്തി മുദ്ര ചാലിച്ചിട്ടുണ്ട്.   ഏഴു തവണ കേരള സംസ്ഥാന  അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.അച്ഛന്റെ കാലടികള്‍ പിന്തുടരുന്ന മകള്‍ മധുശ്രീ നാരായണ്‍  2015 ലെ  മികച്ച പിന്നണി ഗായിക അവാര്‍ഡ് നേടിക്കൊണ്ട്
പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്
പണ്ഡിറ്റ്  രമേശ് നാരായണ്‍,മധുശ്രീ നാരായണ്‍   എന്നീ അതുല്യ പ്രതിഭകളുടെ സംഗീത പാടവം നേരില്‍ ശ്രവിക്കുവാനുള്ള  ഈ അസുലഭ  അവസരത്തിലേക്കു  എല്ലാ സംഗീത ആസ്വാദകരെയും ലോക മലയാളി കൗണ്‍സില്‍ , ന്യൂ ജേഴ്‌സി പ്രോസിന്‍സ് ഭാരവാഹികള്‍  പരിപാടിയിലേക്ക് സ്വാഗതം ചെയ്തു പത്ര കുറിപ്പില്‍  അറിയിച്ചു

Categories: New

Comments are closed