Daily Archives: October 28, 2016

ഡബ്ള്യുഎംസിയും യുക്മയും സഹകരണത്തിനു ധാരണയായി ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളിസംഘടനയായ യുക്മയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ആഗോളതലത്തിലെ മലയാളികളുടെ സ്വരം ഒന്നായിത്തന്നെ കേള്‍ക്കുവാനും കഴിയുംവിധം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഡബ്ള്യുഎംസിയും യുക്മയും സഹകരിക്കാന്‍ ധാരണയായി. യുക്മ ഭാരവാഹികള്‍ നടത്തി വന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണു സഹകരണത്തിനുള്ള തീരുമാനമുണ്ടായത്. യുക്മയുടെ പ്രവര്‍ത്തനമികവിന് അംഗീകാരമായി വേണം ലോക മലയാളികളുടെ സംഘടനയായ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സഹകരണ വാഗ്ദാനത്തെക്കാണാന്‍. വേള്‍ഡ് മലയാളി കൌണ്‍സിലിലെ രണ്ടു പ്രബലവിഭാഗങ്ങള്‍ ആന്‍ഡ്രൂ പാപ്പച്ചന്‍ വിഭാഗവും ഡോ. ജോര്‍ജ് ജേക്കബ് വിഭാഗവും തങ്ങളുടെ പടലപ്പിണക്കങ്ങള്‍ അവസാനിപ്പിച്ചതോടെയാണു സ്ഥാപക അംഗങ്ങളുള്‍പ്പെടുന്ന യുകെ പ്രൊവിന്‍സ് ഭാരവാഹികള്‍ വിപുലീകരണത്തിനൊരുങ്ങുന്നത്.…
Read More